Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Soldiers

യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക​വ​സ​തി​ക്ക് സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ് ഹൗ​സി​നു സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ഷ​ന​ൽ ഗാ​ർ​ഡ്സ് അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രും പ​ശ്ചി​മ വി​ർ​ജീ​നി​യ സ്വ​ദേ​ശി​ക​ളാ​ണ്. അ​ക്ര​മി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കു പ​രി​ക്കു​ണ്ട്.

വെ​ടി​വ​യ്പ് ന​ട​ക്കു​മ്പോ​ൾ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഫ്ലോ​റി​ഡ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​സ്റ്റ് പാം ​ബീ​ച്ച് ഗോ​ൾ​ഫ് ക്ല​ബി​ലാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​നെ തു​ട​ർ​ന്ന് വൈ​റ്റ് ഹൗ​സ് അ​ട​ക്കു​ക​യും പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്‌​ത​മാ​ക്കു​ക​യും ചെ​യ്‌​തു. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ് സൈ​നി​ക​രു​ടെ മ​ര​ണം പ​ശ്ചി​മ വി​ർ​ജീ​നി​യ ഗ​വ​ർ​ണ​ർ പാ​ട്രി​ക് മോ​റി​സി സ്‌​ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പ​ശ്ചി​മ വി​ർ​ജീ​നി​യ സ്വ​ദേ​ശി​ക​ളാ​യ സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും നാ​ഷ​ന​ല്‍ ഗാ​ര്‍​ഡു​ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു. ഇ​വ​രു​ടെ സേ​വ​ന​വും ജീ​വ​ത്യാ​ഗ​വും പ​ശ്ചി​മ വി​ർ​ജീ​നി​യ മ​റ​ക്കി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ഭീ​ക​ര​മാ​യ പ്ര​വൃ​ത്തി​ക്ക് ശ​ക്‌​ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് പാ​ട്രി​ക് മോ​റി​സി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

Latest News

Corehub Up